03:24am 12 November 2026
NEWS
ഭിന്നശേഷി ദിനം ആചരിച്ചു
04/12/2025  09:29 PM IST
nila
ഭിന്നശേഷി ദിനം ആചരിച്ചു


ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. അമൃത സൂപ്പർ സ്റ്റാർ റിയാലിറ്റി  ഷോയിലൂടെ പ്രശസ്തനായ വെൺമണി എം റ്റി എച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥി അശ്വിൻ പ്രകാശ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ  ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പ്രവീൺ വി നായർ, ബി ആർ സി ട്രെയിനർ മനോജ് കുമാർ എം,  വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത പിന്നണിഗായകൻ സുരേഷ് കല്യാണി കുട്ടികൾക്കായി ഗാനസന്ധ്യ ഒരുക്കി. സംസ്ഥാന ഇൻക്ലൂസിവ് കായികമേളയിൽ പങ്കെടുത്ത് സമ്മാനാർഹരായ  ഭിന്നശേഷി വിഭാഗം വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിരവധി കലാപരിപാടികൾ അരങ്ങേറി. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം  ഫെയിമുമായ മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ വിദ്യാർഥിനി കൃഷ്ണേന്ദുവിനെ ആദരിച്ചു.

വിളംബരജാഥ, സൈക്കിൾ റാലി , സ്കൂൾ സ്പെഷ്യൽ അസ്സംബ്ലി, പോസ്റ്റർ - ചിത്രരചനാ മത്സരങ്ങൾ തുടങ്ങി ഒരാഴ്ചക്കാലം നീണ്ടുനിന്ന ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.